App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ കേന്ദ്ര ഭാഗമായ കാമ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം
  2. പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഖരാവസ്ഥയിലാണ്
  3. അകക്കാമ്പ് ഉരുകിയ അവസ്ഥയിൽ സ്ഥിതി ചെയുന്നു
  4. അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് നിക്കലും,ഇരുമ്പും കൊണ്ടാണ്.

    Aiii, iv ശരി

    Bഎല്ലാം ശരി

    Ci, iv ശരി

    Dii, iv ശരി

    Answer:

    C. i, iv ശരി

    Read Explanation:

    കാമ്പ്

    • ഭൂമിയുടെ കേന്ദ്ര ഭാഗമാണ്  കാമ്പ്
    • 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം 
    • മാന്റിലിന്റെയും  കാമ്പിന്റെയും അതിർവരമ്പ്  ഗുട്ടൻബർഗ് വിച്ഛിന്നത എന്നറിയപ്പെടുന്നു 
    • പുറക്കാമ്പ്,അകക്കാമ്പ് എന്നിങ്ങിനെ കാമ്പിന് രണ്ട് ഭാഗങ്ങളുണ്ട്
    • പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ  അവസ്ഥയിലാണ്
    • ഭൂമിയുടെ അകക്കാമ്പ്  ഖരാവസ്ഥയിലാണ് 
    • അകക്കാമ്പിന്റെ ഏകദേശം കനം  - 3400 കിലോമീറ്റർ
    • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്  നിക്കലും  ഇരുമ്പും കൊണ്ടാണ്.
    • പ്രധാനമായും നിക്കൽ (NI), ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമിതമായതിനാൽ അകകാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.


    Related Questions:

    Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. ഭൂമിയുടെ ഉത്തര ദക്ഷിണ ദ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട്, വരയ്ക്കുന്ന രേഖകളാണ് ‘അക്ഷാംശ രേഖകൾ’.
    2. അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള, സമയ വ്യത്യാസം 6 മിനിറ്റാണ്.
    3. ഗ്രീൻവിച്ച് രേഖയുടെ കിഴക്കോട്ട് പോകുന്തോറും, ഓരോ ഡിഗ്രിക്കും, 4 മിനിറ്റ് വെച്ച്, സമയം കൂടുകയും, പടിഞ്ഞാറോട്ട് പോകുമ്പോൾ, ഓരോ ഡിഗ്രിക്കും, 2 മിനിറ്റ് വെച്ച്, സമയം കുറയുകയും ചെയ്യുന്നു.
    4. വളഞ്ഞു പുളഞ്ഞ രീതിയിൽ വരയ്ക്കുന്ന, ഒരേയൊരു രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
      വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?

      താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കോസിയസ്‌ക്കോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

      1. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
      2. മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 3228 മീറ്റർ 
      3. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയായ മുറേ നദി ഉത്ഭവിക്കുന്നത് കോസിയസ്‌ക്കോ പർവ്വതത്തിൽ നിന്നുമാണ് 
      4. ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 
        ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
        വാട്ടർ ഷെഡുകളെ അവയുടെ വലുപ്പം, ഡ്രൈനേജ്, ഭൂവിനിയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എത്ര തരം തിരിച്ചിരിക്കുന്നു ?